ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്: കുമ്മനം രാജശേഖരൻ
ശനി, 7 മെയ് 2016 (16:34 IST)
സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ബി ജെ പിയുമായാണ് യു ഡി എഫിന്റെ മത്സരമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ബി ജെ പി ബാന്ധവം പരസ്പരം ആരോപിക്കുകയാണ് ഇരുമുന്നണികളും. അതേസമയം പരസ്പരം സഹകരിക്കാൻ പറ്റുന്ന ഇടങ്ങള്‍ തേടുകയാണ് എൽ ഡി എഫും യു ഡി എഫും എന്നും കുമ്മനം കുറ്റപ്പെടുത്തി.
ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നരേന്ദ്ര മോദി ഒരുതവണ കേരളത്തില്‍ വന്നപ്പോൾതന്നെ ഇരുകൂട്ടരും പരിഭ്രാന്തരായെന്നും കുമ്മനം പറഞ്ഞു.