ഇടതുപക്ഷവുമായി സഹകരിക്കുമെന്ന് സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയുടെ വിമതവിഭാഗം

ശനി, 27 ജൂലൈ 2013 (17:48 IST)
PRO
ഇടതുപക്ഷവുമായി സഹകരിച്ചു പോകാന്‍ സോഷ്യലിസ്റ്റ് ജനതാ പാര്‍ട്ടിയുടെ വിമതവിഭാഗം തീരുമാനിച്ചതായും ഭൂരിപക്ഷ ജില്ലാകമ്മറ്റികളും തങ്ങള്‍ക്കൊപ്പമെന്നും കെ കൃഷ്ണന്‍ കുട്ടി .

വിമത വിഭാഗത്തിന്റെ പ്രസിഡന്റായി കെ കൃഷ്ണന്‍ കുട്ടിയെ ഇന്നു ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. ജനതാദളി(എസ്)​ല്‍ ലയിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

140 അംഗ സംസ്ഥാന കൗണ്‍സിലില്‍ 48 പേര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കൃഷ്ണന്‍ കുട്ടി അവകാശപ്പെട്ടു. ഏകപക്ഷീയമായാണ് എം പി വീരേന്ദ്ര കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കൃഷ്ണന്‍ കുട്ടി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക