ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും തെരഞ്ഞെടുപ്പു സഖ്യത്തിനു തയാറെടുക്കുന്നു
ഞായര്‍, 12 ജനുവരി 2014 (12:21 IST)
PRO
ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറെടുക്കുന്നു. എഎപിയുമായി യോജിച്ചു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ആര്‍എംപി അറിയിച്ചു. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ആര്‍എംപി നേതൃത്വം അറിയിച്ചു. ആര്‍എംപിയുടെ ഡല്‍ഹി നേതാക്കള്‍ എഎപിയുടെ അരവിന്ദ് കേജരിവാള്‍ അടക്കമുള്ള നേതാക്കളുമായാണ് ചര്‍ച്ച നടത്തിയത്.
വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരായി എഎപിയോടു ചേര്‍ന്നു മത്സരിക്കും. കേരളത്തിലെ എല്ലാ സീറ്റുകളിലും മത്സരിക്കും. ഇടതുപക്ഷ കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ ജനകീയ ബദല്‍ സൃഷ്ടിക്കും. എഎപിയുടെ കേന്ദ്രനേതൃത്വവുമായി ഇതു സബന്ധിച്ച ചര്‍ച്ച നടത്തിയതായി എന്‍. വേണു പറഞ്ഞു. എന്നാല്‍ സംസ്ഥാനതലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നു എഎപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു.
അതേസമയം, കോഴിക്കോട് കുന്നമംഗലം എംഎല്‍എയും ഇടതു സ്വതന്ത്രനുമായ പി.ടി.എ.റഹീം ആം ആദ്മി പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.ടി.എ. റഹീം പ്രതികരിച്ചു.