അസ്വാഭികതയുണ്ടെന്ന് ആശുപത്രി അധികൃതര്‍‍: കലാഭവന്‍ മണിയുടെ മരണം ഡി വൈ എസ് പി അന്വേഷിക്കും

തിങ്കള്‍, 7 മാര്‍ച്ച് 2016 (02:46 IST)
കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന വാദം ശക്തമായതിനിടെ ഡി വൈ എസ് പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം ഇതുസംബണ്ഡിച്ചുള്ള അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ട്. 
 
മണിയെ അവശനിലയില്‍ കണ്ടെത്തിയ ഔട്ട് ഹൌസില്‍ തൃശൂര്‍ റൂറല്‍ എസ് പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം നാളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.
 
വളരെക്കാലമായി കരള്‍ പ്രമേഹ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മണി. അസുഖത്തേത്തുടര്‍ന്നാണ് സിനിമയില്‍ ഇപ്പോള്‍ സജീവമല്ലാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

വെബ്ദുനിയ വായിക്കുക