ഡിജിപി: കെഎസ് ബാലസുബ്രഹ്മണ്യം, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റ എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അഭിഭാഷകന് ദീപക് പ്രകാശ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാത്തതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.