അഭിപ്രായ സര്‍വേ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

തിങ്കള്‍, 4 ഏപ്രില്‍ 2016 (12:28 IST)
തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങള്‍ അഭിപ്രായ സര്‍വേകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു. എക്‌സിറ്റ് പോളുകള്‍ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. ഇത്തരം സര്‍വ്വെ നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ട ആവശ്യമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്ന അഭിപ്രായ സര്‍വേകളെ ചോദ്യം ചെയ്ത് മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക