നാട്ടില്‍ സമാധനം പുലരുന്നതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും ശക്തമായ പ്രതിപക്ഷമാകുന്നതിനോടൊപ്പം ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു. കേരള നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭയില്‍ ബി ജെ പി പ്രാതിനിധ്യം ഉണ്ടാകുന്നത്. തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ നിന്നാണ് ബി ജെ പിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ രാജഗോപാല്‍ ജയിച്ചു കയറിയത്. സിറ്റിങ്ങ് എം എല്‍ എ ആയിരുന്ന വി ശിവങ്കുട്ടിക്കെതിരെ എട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാജഗോപാലിന്റെ വിജയം.