അധ്യാപകന്റെ ആത്മഹത്യ: കീഴടങ്ങാന്‍ ജയിംസ് മാത്യു എംഎല്‍എയ്ക്ക് നിര്‍ദ്ദേശം

വ്യാഴം, 19 ഫെബ്രുവരി 2015 (10:40 IST)
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ശശിധരന്റെ ആത്മഹത്യക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ജയിംസ് മാത്യു എം എല്‍ എയ്ക്ക് നിര്‍ദ്ദേശം.

ഈ മാസം 24നു മുമ്പ് അന്വേഷണസംഘത്തിനു മുമ്പില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ഇത് വ്യക്തമാക്കികൊണ്ടുള്ള നോട്ടീസ് ജയിംസ് മാത്യു എം എല്‍ എയുടെ വീടിനു മുന്നില്‍ പതിച്ചു. കേസിലെ രണ്ടാംപ്രതിയാണ് ജയിംസ് മാത്യു എം എല്‍ എ.
 
കേസിലെ ഒന്നാംപ്രതി ഷാജി രണ്ടു ദിവസം മുമ്പ് കീഴടങ്ങിയിരുന്നു. 
 
ശശിധരന്റെ ആത്മഹത്യാക്കുറിപ്പില്‍ ഷാജിയും ജെയിസ് മാത്യു എം എല്‍ എയുമാണ് തന്റെ മരണത്തിന്റെ കാരണമെന്ന് ആരോപിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക