അടുത്താഴ്ച കേരള ജനതയെ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

തിങ്കള്‍, 4 ഏപ്രില്‍ 2016 (15:58 IST)
അടുത്താഴ്ച മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടാകുമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ് ബിജു ഈ കാര്യം പറയുന്നത്. മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കത്തിനു പിന്നില്‍ താനാണെന്നും ബിജു രാധാകൃഷ്ണന്‍ അവകാശപ്പെടുന്നു. 
 
ഗണേഷ് കുമാറിന്റെ തല്ലിയത് താനാണെന്നും ഗണേഷ് തന്റെ ശത്രുവാണെന്നും കത്തില്‍ ബിജു പറയുന്നു. ഒരു കേസില്‍ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് ബിജു കത്ത് പുറത്തുവിട്ടത്. ശാലുവിനെതിരെ സരിത ഉന്നയിച്ച ആരോപണങ്ങള്‍ ചോദ്യം ചെയ്ത ബിജു ചില വിവാദ ദൃശ്യങ്ങളടങ്ങിയ സി ഡി പുറത്തുവിടുമെന്നും കത്തില്‍ പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക