സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ കളിവേണ്ട; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂച്ചുവിലങ്ങ്

ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (19:55 IST)
പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം. സേനയിലുള്ളവര്‍  അപകീര്‍ത്തികരമായതും തെറ്റായതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

നിര്‍ദേശം ലംഘിച്ച് ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തിയാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കി. ഇതു സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കുമെതിരെ തെറ്റായതും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ സേനാംഗങ്ങള്‍ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ടങ്ങളുടെ ലംഘനമാണെന്നും ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍