കാട്ടാക്കടയില്‍ ശക്തന്‍ വീണു, കുന്നമംഗലത്ത് സിദ്ദിക്ക് തോറ്റു

വ്യാഴം, 19 മെയ് 2016 (11:36 IST)
കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ പരാജയപ്പെട്ടു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഐ ബി സതീഷ് നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കുന്നമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദിക്ക് പരാജയപ്പെട്ടു. ഇടതുസ്വതന്ത്രന്‍ പി ടി എ റഹീമാണ് വിജയിച്ചത്. 
 
ആറന്‍‌മുളയില്‍ ഇടതുസ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് വിജയത്തിലേക്ക് നീങ്ങുകയാണ്. 6500 വോട്ടുകള്‍ക്കാണ് വീണ മുന്നില്‍. അതേസമയം അഴീക്കോട്ട് 2000ത്തിലേറെ വോട്ടുകള്‍ക്ക് എം വി നികേഷ്കുമാര്‍ പരാജയപ്പെട്ടു. കേരളത്തില്‍ ഇടതുതരംഗമാണ്. നിലവിലെ സ്ഥിതി അനുസരിച്ച് 91 മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് മുന്നേറുകയാണ്. 47 മണ്ഡലങ്ങളിലാണ് യു ഡി എഫ് മുന്നേറ്റം. ഒ രാജഗോപാല്‍ നേമത്ത് വിജയമുറപ്പിക്കുകയാണ്. പി സി ജോര്‍ജ്ജ് പൂഞ്ഞാറില്‍ വിജയത്തിലേക്ക് നീങ്ങുന്നു. 
 
ചടയമംഗലത്ത് എം എം ഹസന്‍ തോല്‍‌വിയിലേക്ക് നീങ്ങുന്നു. പാലായില്‍ കെ എം മാണി വിജയമുറപ്പിച്ചു. പീരുമേട്ടില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ പിന്നിലാണ്. ഉടുമ്പന്‍‌ചോലയില്‍ സി പി എം സ്ഥാനാര്‍ത്ഥി എം എം മണി മുന്നിലാണ്. കായംകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രതിഭാ ഹരി മുന്നിലാണ്. എം ലിജുവാണ് അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനെ പിന്തള്ളി തോമസ് ചാഴിക്കാടന്‍ മുന്നിലാണ്. പറവൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി ഡി സതീശന്‍ പിന്നിലാണ്. എല്‍ ഡി എഫിന്‍റെ ശാരദാമോഹന്‍ അവിടെ ലീഡ് ചെയ്യുന്നു. 
 
തൃശൂര്‍ മണ്ഡലത്തില്‍ പത്മജ വേണുഗോപാല്‍ പിന്നില്‍. സി പി ഐയുടെ വി എസ് സുനില്‍കുമാര്‍ വ്യക്തമായ ലീഡോടെ മുന്നേറുന്നു. അതേസമയം, വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ മുന്നിലാണ്. കുമ്മനം രാജശേഖരന്‍ അവിടെ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയം ഉറപ്പിച്ചു.
 
പത്തനാപുരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പരാജയപ്പെട്ടു. തുടക്കം മുതല്‍ തന്നെ വ്യക്തമായ മുന്നേറ്റം നടത്തിയ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഗണേഷ്കുമാര്‍ കാല്‍ ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചിരിക്കുന്നത്.
 
കോന്നിയില്‍ അടൂര്‍ പ്രകാശ് മുന്നിലാണ്. അരുവിക്കരയില്‍ സിറ്റിംഗ് എല്‍ എല്‍ എ ശബരീനാഥന്‍ മുന്നിലാണ്. തൃപ്പൂണിത്തുറയില്‍ കെ ബാബു പിന്നിലാണ്. ഇരിക്കൂറില്‍ കെ സി ജോസഫ് മുന്നിലാണ്. കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി മുന്നിലാണ്. തലശ്ശേരിയില്‍ സി പി എം സ്ഥാനാര്‍ത്ഥി എ എം ഷംസീര്‍ മുന്നിലാണ്. കല്യാശേരിയില്‍ ടി വി രാജേഷ് 40000 വോട്ടുകള്‍ക്ക് മുന്നിലാണ്. മാനന്തവാടിയില്‍ പി കെ ജയലക്‍ഷ്മി പിന്നിലാണ്.

വെബ്ദുനിയ വായിക്കുക