ശോഭായാത്രയ്ക്കിടെ വനിതാ പൊലീസിനെ കയറിപിടിച്ചു; കണ്ണൂരിര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (08:56 IST)
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പൊലീസിനെ കയറിപിടിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകന്‍ പിടിയില്‍. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് പ്രശാന്ത് വനിതാ പൊലീസുകാരിയെ ഉപദ്രവിച്ചത്. പടപ്പേങ്ങാട്ടെ സജീവ ആർഎസ്എസ് പ്രവർത്തകനായ പ്രശാന്ത് പന്നിയൂര്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരനാണ്. കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക