മാലിന്യമുക്തവാരം ആചരിക്കും - പി.കെ.ശ്രീമതി

വ്യാഴം, 31 മെയ് 2007 (18:54 IST)
പകര്‍ച്ചപ്പനി തടയുന്നതിനും കൊതുകു നിര്‍മ്മാര്‍ജ്ജനത്തിനുമായി മാലിന്യ മുക്തവാരം ആചരിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി അറിയിച്ചു.

ഇതിന് തുടക്കം കുറിച്ച് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ക്ളോറിനേഷന്‍ ദിനമായി ആചരിയ്ക്കും. തിരുവനന്തപുരത്ത് നടത്തിയ വാ ര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. തദ്ദേശഭരണ വകുപ്പുമായി സഹകരിച്ചാണ് പദ്ദതി നടപ്പാക്കുക.

കൊതുകുകള്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കൊതുകു വലകളും ഫോഗിംഗ് മെഷീനുകളും അനുവദിച്ചി ട്ടുണ്ട്. ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചതായും ആരോഗ്യമന്ത്രി പി.കെ.ശ്രീമതി അറിയിച്ചു.

രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സ്വകാര്യ ആശുപത്രികളുടെയും മെഡിക്കല്‍ കോളേജുകളുടെയും സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വെബ്ദുനിയ വായിക്കുക