മലപ്പുറം ഉപതെരഞ്ഞെടുപ്പ്; ആദ്യഫലം എട്ടരയോടെ, വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടി

തിങ്കള്‍, 17 ഏപ്രില്‍ 2017 (07:46 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫലം എട്ടരയോടെ അറിയുകയും. പതിനൊന്ന് മണിയോടെ വോട്ടുകള്‍ എണ്ണിത്തീരും. മലപ്പുറം ഗവ. കോളേജിലാണ് വോട്ടെണ്ണലിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. വോട്ടെണ്ണലിനായി മുന്നൂറോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിജയം ആരുടെ കൂടെയെന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ നിർണയിക്കാൻ കഴിയില്ല.
 
മലപ്പുറം ഗവണ്‍മെന്റ് കോളെജില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്കുമായി ഏഴ് മുറിയൊരുക്കിയിട്ടുണ്ട്. ഓരോ മുറിയിലും ഏജന്റുമാര്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുമുണ്ടാകും. തപാല്‍ ബാലറ്റുകളിലാണ് ആദ്യം എണ്ണുക. ഇതിനായി പ്രത്യേക ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 
വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലെ 1,175 ബൂത്തുകളില്‍ ഉപയോഗിച്ച വോട്ടെടുപ്പ് യന്ത്രങ്ങളാണ് ഇവിടെയുള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. വിജയം സുനിശ്ചിതമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക