കോട്ടയംവഴി ഇന്ന് ട്രെയിന്‍ ഗതാഗതനിയന്ത്രണം

ബുധന്‍, 23 ഒക്‌ടോബര്‍ 2013 (10:33 IST)
PRO
എറണാകുളം-കോട്ടയം റെയില്‍പാത ഇരട്ടിപ്പിക്കല്‍ പണി നടക്കുന്നതിനാല്‍ കോട്ടയംവഴിയുള്ള ട്രെയിന്‍ ഗതാഗതം ബുധനാഴ്ച ഭാഗികമായി തടസ്സപ്പെടും.

രാവിലെ 7.30ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചറും വൈകിട്ട് 5.15ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട കോട്ടയം-എറണാകുളം പാസഞ്ചറും റദ്ദുചെയ്യും.

അതുപോലെ രാവിലെ തിരുവനന്തപുരത്തു നിന്നുള്ള വേണാട് എക്സ്പ്രസ് കോട്ടയം വരെയും വൈകിട്ട് തിരിച്ചുള്ള വേണാട് എക്സ്പ്രസ് കോട്ടയത്തു നിന്നു തിരുവനന്തപുരം വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ഗുരുവായൂര്‍ - പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ തീവണ്ടി ഗുരുവായൂരിനും എറണാകുളം ടൌണിനും ഇടയ്ക്കു മാത്രമായിരിക്കും ഉണ്ടായിരിക്കുക.

യശ്വ‍ന്ത്‍പൂര്‍ കൊച്ചുവേളി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എന്നാല്‍ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും.

അതേ സമയം ന്യൂ‍ഡല്‍ഹി തിരുവനന്തപുരം കേരള എക്സ്പ്രസ് മുളന്തുരുത്തിയിലും തിരുവനന്തപുരം മംഗലാപുരം പരശുറാം എക്സ്പ്രസ്സ് വൈക്കം റോഡ് സ്റ്റേഷനിലും അരമണിക്കൂറോളം പിടിച്ചിടാനും സാദ്ധ്യതയുണ്ട് എന്ന് സൂചനയുണ്ട്.

യശ്വ‍ന്ത്‍പൂര്‍ കൊച്ചുവേളി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. എന്നാല്‍ ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും.

വെബ്ദുനിയ വായിക്കുക