കുമ്മനത്തെ ‘എം.എല്‍.എയാക്കി’ കേന്ദ്രസര്‍ക്കാര്‍; പഞ്ചായത്ത് അംഗം പോലുമല്ലാത്ത കുമ്മനത്തെ പട്ടികയില്‍പ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസ്

ഞായര്‍, 18 ജൂണ്‍ 2017 (15:13 IST)
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍.
സെന്റ് തെരേസാസിസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി പങ്കെടുപ്പിച്ചത്. പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. 
 
ശനിയാഴ്ചയാണ് പി.എന്‍ പണിക്കര്‍ അനുസ്മരണ വായനാമാസാചരണത്തിന്റെ ഉദ്ഘാടനം ഏറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. ഈ പരിപാടിയിലാണ് കുമ്മനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് എംഎല്‍എ എന്ന് വിശേഷിപ്പിച്ചത്. 
 
രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍, കെ. വി തോമസ് എംപി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്നലെ കൊച്ചി മെട്രോയില്‍ പ്രധാന മന്ത്രിയോടൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ എന്ന പേരില്‍ കുമ്മനം കയറിപറ്റിയത്.

വെബ്ദുനിയ വായിക്കുക