ഒടുവില്‍ അതും സംഭവിച്ചു; മലയാള സിനിമയിലെ ക്രിമിനലാണ് ദിലീപെന്ന് ഗൂഗിള്‍ !

ഞായര്‍, 16 ജൂലൈ 2017 (12:42 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ നടന്‍ ദിലീപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച്​ ഗൂഗിള്‍. ഗൂഗിളില്‍ ദിലീപ്​ എന്ന്​ സെർച്ച്​ ചെയ്യുമ്പോൾ ആദ്യം ലഭിക്കുന്ന റിസള്‍ട്ടുകളില്‍ ഒന്നിലാണ്​ദിലീപിനെ​ മലയാളം സിനിമയിലെ ക്രിമിനലെന്ന്​ വിശേഷിപ്പിച്ചിരിക്കുന്നത്​.
 
ദിലീപിന്റെ ഔദ്യോഗിക വെബ്​സൈറ്റായ ദിലീപ്​ ഓൺലൈനിലാണ്​ മലയാള സിനിമയിലെ ക്രിമിനലിന്റെ ഔദ്യോഗിക വെബ്​സൈറ്റ്​ എന്ന വിശേഷണം നൽകിയിരിക്കുന്നത്​. എന്നാല്‍ ഇത്​ വാർത്തയായതിന്​ തൊട്ടുപിന്നാലെ ആ വെബ്​സൈറ്റ്​ അപ്രത്യക്ഷമാകുകയും ചെയ്തു​.
 
നേരത്തെ, ജനങ്ങൾക്കിടയിൽ ദിലീപിന്റെ പ്രതിഛായ തിരിച്ച്​പിടിക്കുന്നതിനായി പി.ആർ എജൻസികൾ രംഗത്തെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദിലീപിനെ ഗൂഗിളും ക്രിമിനലാക്കിയിരിക്കുന്നത്​.

വെബ്ദുനിയ വായിക്കുക