ഐ എസ് ഐ യില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ എല്ലാ ആഴ്ചയും താന്‍ വിവരങ്ങള്‍ സുരക്ഷാ ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്നും കിയാനി പറഞ്ഞു. കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്ന ഉന്നതതല യോഗത്തില്‍ സേനാ മേധാവികള്‍ എല്ലാ യോഗത്തിലും ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് മൂന്ന് യോഗത്തില്‍ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ.
എന്നാല്‍, പ്രധാനമന്ത്രി എന്ന നിലയില്‍ നവാസ് ഷെരീഫിനെ ഉന്നതതല യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ലെന്നും കിയാനി അഭിപ്രായപ്പെട്ടു. വാസ്‌തവത്തില്‍ കാര്‍ഗില്‍ വിഷയത്തില്‍ നവാസ് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു!