120 സെക്കന്റുകളുടെ ഷവോമി തരംഗം

വ്യാഴം, 15 മാര്‍ച്ച് 2018 (12:52 IST)
കുറഞ്ഞ വിലക്ക് കൂടുതൽ സൗകര്യങ്ങളുമായി എത്തിയ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ മാർക്കറ്റിൽ വലിയ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ അതേ കമ്പനിയുടെ സ്മാർട്ട് ടിവികൾ ഒൺലൈൻ കച്ചവട രംഗത്ത് വിപ്ലവം തീർക്കുകയാണ്. രണ്ട് മിനിറ്റുകൾ കൊണ്ടാണ് എം ഐ സ്മാർട്ട് ടിവികൾ കഴിഞ്ഞ ദിവസത്തെ ഓൺലൈൻ ഫ്ലാഷ് സേയിലിൽ വിറ്റഴിഞ്ഞത്.  
 
കുറഞ്ഞ പണച്ചിലവിൽ ലഭിക്കുന്നു എന്നുള്ളതാണ് ആളുകൾക്ക് ഷവോമിയോട് താല്പര്യം കൂടാൻ കാരണം. കമ്പനി പുറത്തിറക്കിയിരിക്കുന്ന എം ഐ 4എയുടെ 32 ഇഞ്ച് വേരിയന്റിന്റെ വില 13,999 മാത്രമാണ്, ഇതിൽ തന്നെ 43 ഇഞ്ച് 55 ഇഞ്ച് വേരിയന്റുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്, ഇതിൽ 55 ഇഞ്ച് വേരിയെന്റാണ് ആദ്യം വിറ്റു തീർന്നത്.
 
സ്മാർട്ട് ഫോണുകൾ വൻ വിജയമായതോടെ മൂന്നു മാസങ്ങൾക്ക് മുൻപാണ് കമ്പനി സ്മാർട്ട് ടിവി രംഗത്തേക്ക് ചുവടുവച്ചത്. ഇതും വലിയ സ്വീകാര്യത നേടുകയാണ്. മാര്‍ച്ച് 16ന് ഉച്ചയ്ക്ക് 12 നാണ് ഇനി അടുത്ത ഫ്ലാഷ് സെയിൽ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍