വാട്ട്‌സ്ആപ്പിൽ റിയാക്ഷൻസ് ഇന്ന് മുതൽ

വ്യാഴം, 5 മെയ് 2022 (20:10 IST)
വാട്ട്‌സ്ആപ്പ് മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതൽ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. ഈ സവിശേഷതയെ പറ്റി ഏറെകാലമായി വാർത്തകൾ വരുന്നുണ്ട്. ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം പോലുള്ള ജനപ്രിയ ആപ്പുകൾ ഇതിനകം തന്നെ ഈ പ്രത്യേകത ലഭ്യമാണ്. 
 
രസകരമായ ആനിമേറ്റഡ് ഇമോജികൾ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാൻ ഇനി സാധിക്കും.വാട്ട്‌സ്ആപ്പ് തല്‍ക്കാലം ആനിമേറ്റഡ് ഇമോജികൾ വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് വിവരം. വാട്ട്സ്ആപ്പിലെ സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന്, ഉപയോക്താക്കൾ ഏതെങ്കിലും സന്ദേശത്തിൽ ടാപ്പ് ചെയ്താൽ മതിയാകും, ആപ്പ് ഒരു ഇമോജി ബോക്സ് പ്രദർശിപ്പിക്കും. 
 
അതിനുശേഷം നിങ്ങൾക്ക് അവയിലേതെങ്കിലും തിരഞ്ഞെടുക്കാം, അതിനുശേഷം നിങ്ങളുടെ ഇമോജി ആ സന്ദേശത്തിന്‍റെ പ്രതികരണം എന്ന രീതിയില്‍ കാണാൻ കഴിയും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍