വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകൾ ഇനി പഴയതുപോലെയാകില്ല, പുതിയ മാറ്റങ്ങൾ ഇങ്ങനെ !

വെള്ളി, 15 ഫെബ്രുവരി 2019 (17:21 IST)
വാട്ട്സ്‌ആപ്പിൽ ഓരോദിവസവും പുതിയ മാറ്റങ്ങളാണ് വരുന്നത്. പുതുവർഷർത്തിൽ ഒരുപാട് മാറ്റങ്ങൽ ഒരുമിച്ച് വട്ട്സ്‌ആപ്പ് കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ഉപയോക്താവിന്റെ സ്വകാര്യതക്കും സുരക്ഷക്കും പ്രാധാന്യം നൽകുന്ന പുതിയ ഒരു മാറ്റം കൂടി കൊണ്ടുവരികയാണ് വാട്ട്സ്‌ആപ്പ്.
 
വട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലാണ് പുതിയ മറ്റം വരുന്നത്. ഇനിമുതൽ ആർക്കും ആരെയും വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യാൻ സാധിക്കില്ല. വാട്ട്സ്‌ആ‍പ്പ് ഗ്രൂപ്പുകളിലേക്ക് അനുവാദമില്ലാതെ ആരെയും ആഡ് ചെയ്യാൻ സാധിക്കില്ല എന്നതാണ് ഈ മാറ്റം. ഉപയോക്താവിന് ഇത് നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഐ ഒ എസ് പ്ലാറ്റ്ഫോമിൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.
 
പ്രൈവസി സെറ്റിംഗ്സിലെ ഗ്രൂപ്പ് സെറ്റിംഗ്സിൽ ഇത് നിയന്ത്രിക്കാനുള്ള സംവിധാനം ആപ്പിൾ ഫോണുകളിൽ ലഭ്യമാണ്. ‘ഹു ക്യാൻ ആഡ് മി ടു ഗ്രൂപ്പ്‘ എന്ന സെറ്റിംഗ്സിൽ, എവരിവൺ, മൈ കോൺ‌ടാക്ട്സ്, നോബഡി  എന്നിവയിൽ നിന്നും ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം.  ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഉടൻ തന്നെ ഈ സേവനം ലഭ്യമാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍