48 എംപി ക്യാമറ, സ്നാപ്ഡ്രാഗണ്‍ 665 പ്രൊസസർ, 18W ഫാസ്റ്റ് ചാർജിങ്: വിവോ Y51 വിപണിയിൽ

ബുധന്‍, 9 ഡിസം‌ബര്‍ 2020 (13:10 IST)
മിഡ് റെയ്ഞ്ചിൽ മറ്റൊരു സ്മാർട്ട്ൺകൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. വൈ 51 എന്ന മോഡലിനെയാണ് പുതുതായി വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 8 ജിബി അറാം 128 ജിബി സ്റ്റോറേജ് പതിപ്പിൽ എത്തിയിരിയ്ക്കുന്ന സ്മാർട്ട്ഫോണിന് 17,990 രൂപയാണ് വിപണിയിൽ വില. ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നിവയിലൂടെ സ്മാർട്ട്ഫോൻ ഇതിനോടകം തന്നെ വിൽപ്പനയ്ക്കെത്തിക്കഴിഞ്ഞു. 
 
6.58 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ അടങ്ങിഒയ ട്രിപ്പിൾ റിയർ ക്യാമറകൾ ഫോണിൽ ഒരുക്കിയിരിയ്കുന്നു. 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ്, 2 മെഗാപിക്സല്‍ എന്നിവയാണ് മറ്റു സെൻസറുകൾ. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ ഫണ്‍ടച് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎ‌ച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍