ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് രംഗത്ത്, ടൂട്ടറിൽ അക്കൗണ്ട് തുറന്ന് പ്രധാനമന്ത്രി

ബുധന്‍, 25 നവം‌ബര്‍ 2020 (12:39 IST)
ട്വിറ്ററിന് ബദലായി ഇന്ത്യൻ ആപ്പ് രംഗത്ത്. സോഷ്യൽ മീഡിയ ഭീമനായ അമേരിക്കൻ കമ്പനിയെ വെല്ലുവിളിച് കൊണ്ടാണ് ടൂട്ടർ എത്തിയിരിക്കുന്നത്. ശംഖുനാദം എന്നാണ് ടൂട്ടർ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.
 
ഇന്ത്യക്കായുള്ള ഒരു സ്വദേശി സോഷ്യൽ നെറ്റ്‌വർക്കാണെന്നാണ് ടൂട്ടർ വെബ്‌സൈറ്റിന്റെ എ‌ബൗട്ട് പേജിൽ പറയുന്നത്. അമേരിക്കൻ ട്വിറ്റർ ഇന്ത്യ പഴയ ബ്രിട്ടീഷ് കോളനിപോലെ ഡിജിറ്റൽ കോളനി മാത്രാാണെന്നും എല്ലാവരും ട്വിറ്ററിൽ നിന്നും ടൂട്ടറിലേക്ക് മാറണമെന്നും കമ്പനി പറയുന്നു.ജൂലായ് മുതൽ ടൂട്ടർ സജീവമാണ്. ട്വിറ്ററിൽ ട്വീറ്റുകൾ പങ്കുവെക്കുന്ന പോലെ ടൂട്ടറിൽ ടൂട്ടുകൾ പങ്കുവെക്കാം.
 
അതേസമയം സ്വദേശി ആപ്പായ ടൂട്ടറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബിജെപി നേതാക്കൾ അക്കൗണ്ട് തുറന്നു.ബിജെപിയ്ക്കും ടൂട്ടറിൽ ഔദ്യോഗിക അക്കൗണ്ട് ഉണ്ട്. ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകൽപന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിന് പകരം പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം. ഒറ്റനോട്ടത്തിൽ ട്വിറ്ററിന് സമാനമായ രൂപകൽപനയാണ് ടൂട്ടറിനുമുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍