ടിക്ടോക്ക് പുതിയ ആപ്പ് ഇറക്കുന്നു

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (19:36 IST)
ടിക്ടോക്കിൻ്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് പുതിയ ആപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിലെന്ന് റിപ്പോർട്ട്. ഉപഭോക്താക്കൾക്ക് പുതിയ പാട്ടുകൾ കണ്ടെത്താനും ആസ്വദിക്കാനുമുള്ള ആപ്പാണ് ഒരുങ്ങുന്നത്. ടിക്ടോക്ക് മ്യൂസിക്ക് എന്ന പേരിലാകും ആപ്പ് പുറത്തിറക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
 
ടിക്ടോക്കിൻ്റെ പ്രധാന ആപ്പിൽ ഹ്രസ്വ വീഡിയോകൾക്കൊപ്പം പാട്ടുകൾക്കും വലിയ പ്രാധാന്യമുണ്ട്. മ്യൂസിക്ക് സ്ട്രീമിങ് സേവനം ഇത് കൂടി കണക്കിലെടുത്താണ് കമ്പനി ലോഞ്ച് ചെയ്യുന്നത്. സ്പോട്ടിഫൈ,ഗാന,ആപ്പിൾ എന്നീ സേവനങ്ങളോടായിരിക്കും ടിക്ടോക്കിൻ്റെ മത്സരം. റെസ്സോ എന്ന പേരിൽ ബൈറ്റ്ഡാൻസിന് ഒരു മ്യൂസിക് സേവനം ഇപ്പോൾ നിലവിലുണ്ട്.ടിക്ടോക്ക് ഇന്ത്യയിൽ നിരോധിക്കപ്പെട്ടെങ്കിലും റെസ്സോ ആപ്പ് ഇന്ത്യയിൽ ഇപ്പോഴും ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍