രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഇ-റുപിയുടെ അവതരണം പ്രധാനമന്ത്രി തിങ്കളാഴ്‌ച്ച നടത്തും. ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേമെന്‍റ് സിസ്റ്റം നാഷനൽ പേമെന്റ്സ് കോർപറേഷനാണ് വികസിപ്പിച്ചത്.
ഡിജിറ്റൽ പേയ്‌മെന്റിനുള്ള പണരഹിതവും സമ്പർക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി. ഇത് ഒരു ക്യുആർ കോഡ് അല്ലെങ്കിൽ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചർ ആണ്. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമിൽ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത് .