പാസ്‌വേർഡ് പങ്കുവെയ്ക്കൽ നടക്കില്ല, ഇന്ത്യയിലും സേവനം അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ്

ചൊവ്വ, 24 ജനുവരി 2023 (18:34 IST)
കൂട്ടുകാർക്കും ബന്ധുക്കൾക്കും പാസ്‌വേർഡ് പങ്കുവെയ്ക്കുന്ന പരിപാടിക്ക് തടയിടാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. പാസ്‌വേർഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് ഈ വർഷം അവസാനിപ്പിക്കുകയാണെന്ന് നെറ്റ്ഫ്ളിക്സ് അറിയിച്ചു. ഇതോടെ സമീപഭാവിയിൽ തന്നെ ഇത്തരത്തിൽ പങ്കുവെച്ച പാസ്‌വേർഡ് ഉപയോഗിച്ചുള്ള ഒടിടി ഉപയോഗം അവസാനിക്കും.
 
ഘട്ടം ഘട്ടമായി നിയന്ത്രണം നടപ്പിൽ വരുത്താനാണ് നെറ്റ്ഫ്ളിക്സ് ഉദ്ദേശിക്കുന്നത്, നിലവിൽ പാസ്‌വേർഡ് ഒന്നിലധികം പേർക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷൻ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്. നിരവധി പേരാണ് ഈ പാസ്‌വേർഡ് പങ്കുവെയ്ക്കൽ സേവനം ഉപയോഗിച്ച് നെറ്റ്ഫ്ളിക്സ് ഉപയോഗിക്കുന്നത്. തുടക്കത്തിൽ തിരിച്ചടി നേരിട്ടാലും ഭാവിയിൽ ഈ തീരുമാനം പ്രയോജനം ചേരുമെന്നാണ് നെറ്റ്ഫ്ളിക്സിൻ്റെ വിലയിരുത്തൽ. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍