പാസ്‌വേർഡ് പങ്കുവെക്കൽ ഇനി നടക്കില്ല, നിയന്ത്രണങ്ങൾക്കൊരുങ്ങി നെറ്റ്‌ഫ്ലിക്‌‌സ്

ശനി, 13 മാര്‍ച്ച് 2021 (12:37 IST)
പാസ്‌വേർഡ് പങ്കുവെച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്. പസ്‌വേർഡ് പങ്കുവെയ്‌ക്കുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തനാണ് ലമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവെച്ച് കൊണ്ട് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങി. ഇത് പരീക്ഷണഘട്ടത്തിലാണെന്നും അതിനാൽ ചില അക്കൗണ്ടുകളിൽ മാത്രമെ ഇത്തരം സന്ദേശങ്ങൾ കാണിച്ചു തുടങ്ങുള്ളുവെന്നും നെറ്റ്‌ഫ്ലിക്‌സ് പറഞ്ഞു.
 
ഈ അക്കൗണ്ട് ഉടമയോടൊപ്പമല്ല നിങ്ങൾ കഴിയുന്നതെങ്കിൽ, തുടർന്ന് കാണുന്നതിന് നിങ്ങൾ സ്വന്തം അക്കൗണ്ട് എടുക്കണം എന്നാണ് സന്ദേശം. സന്ദേശം ഒഴിവാക്കി നെറ്റ്‌ഫ്ലിക്‌സ് കാണാൻ ഉപഭോക്താക്കൾക്ക് കഴിയും എന്നാൽ അടുത്ത തവണ നെറ്റ്ഫ്ലിക്സ് തുറക്കുമ്പോൾ വീണ്ടും ഈ സന്ദേശം പ്രത്യക്ഷപ്പെടും.താമസിയാതെ ഇവർക്ക് പുതിയ അക്കൗണ്ട് എടുക്കേണ്ടതായി വരും.
 
ടെക്‌സ്റ്റ് സേജ് വഴിയോ ഇ-മെയിൽ വഴിയോ നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച്  അക്കൗണ്ട് തുറക്കാൻ കഴിയുന്ന സംവിധാനമായിരിക്കും നെറ്റ്‌ഫ്ലിക്‌സ് കൊണ്ടുവരിക. നിലവിൽ നെറ്റ്ഫ്ലിക്സ് നിബന്ധന അനുസരിച്ച് അക്കൗണ്ട് ഉടമയുടെ വീടിനു പുറത്ത് താമസിക്കുന്ന ആൾക്ക് അക്കൗണ്ട് പാസ്‌വേർഡ് പങ്കുവെക്കാൻ പാടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍