ഇന്ന് നിർണായക ദിനം. വിക്രം ലാൻഡറിന് മുകളിലൂടെ ഇന്ന് നാസയുടെ ഓർബിറ്റർ പറക്കും !

ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (11:57 IST)
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നനിടെ ആശയവിനിമയം നഷ്ടമായ വിക്രം ലാൻഡറിന്റെ നിലവിലെ സ്ഥിതി മനസിലാക്കുന്നതിനായുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ ബഹിരകാശ ഗവേഷകർ. വിക്രം ലാൻഡറിന് ഇന്ന് നിർണായക ദിവസമാണ്. ഇന്ന് നാസയുടെ ഓർബിറ്റർ വിക്രം ലാൻഡറിന് മുകളിലൂടെ പറക്കും. നാസയുടെ ഓർബിറ്റർ പകർത്തുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഐഎസ്ആർഒ ഗവേഷകർ.
 
ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഓർബിറ്റർ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്തും എന്ന് നാസ വക്താവ് വ്യക്തമാക്കിയിരുന്നു. ചന്ദ്രന്റെ ദക്ഷിണ ദ്രുവവത്തിന്റെ മുകളിലൂടെ പറക്കുന്ന ലൂണാർ ഓർബിറ്ററിന് വിക്രം ലാൻഡറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കൈമാറാൻ സാധിച്ചേക്കും. വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവുമുള്ള ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ ചിത്രങ്ങൾ നാസ ഐഎസ്ആർഒക്ക് കൈമാറും.
 
വിക്രം ലാൻഡറിന്റെ സ്ഥാനം നേരത്തെ തന്നെ ചന്ദ്രയാൻ 2 ഓർബിറ്റർ കണ്ടെത്തിയിരുന്നു. ലാൻഡർ ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞാണ് കിടക്കുന്നത് എന്ന് ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽനിന്നും വ്യക്തമായിരുന്നു. എന്നാൽ ആശയവിനിമയം പുനസ്ഥാപിക്കാൻ ഇതേവരെ സാധിച്ചിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍