നാനു എത്തി, നമുക്കും കൂട്ടുകൂടാം

ബുധന്‍, 13 ഓഗസ്റ്റ് 2014 (16:10 IST)
മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ വാട്‌സ്ആപ്പ് കൊണ്ടുവന്ന തരംഗത്തിനു പിനാലെ സമാനമായ നിരവധി ആപ്ലിക്കേഷനുകള്‍ രംഗത്തെത്തി. എന്നാല്‍ വ്യത്യസ്തതകൊണ്ട് തരംഗം സൃഷ്ടിക്കാന്‍ നാനു എത്തി. എന്താണീ നാനു (Nanu) എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത് എല്ലെ. പറയാം ഇതൊരു സൌജന്യ കോള്‍ ആപ്ലിക്കേഷനാണ്.

2ജി നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിളിച്ചാല്‍ 10മിനുട്ട് സംസാരിക്കുമ്പോള്‍ വെറും ഒരു എംബി ഡാറ്റ മാത്രമേ ചെലവാകുകയുള്ളു. ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഫോണിലേക്കും സൌജന്യമായി വിളിക്കാം എന്നതാണ് ഈ ആപ്ലിക്കേഷനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ ചെയ്യാനാകും. ഇത് 15 മിനുട്ട് ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഫോണുകള്‍ തമ്മില്‍ അണ്‍ലിമിറ്റഡ് ഫ്രീ കോളുകളാണ് സാധ്യമാവുക.  ചുരുക്കിപ്പറഞ്ഞാല്‍ ഫോണില്‍ വിളിക്കാന്‍ മതിയായ കാശില്ലെങ്കിലും നിങ്ങളുടെ മൊബൈല്‍ ഇന്റര്‍നെറ്റ് കനക്ടിവിറ്റി ഉപയോഗിച്ച് നിങ്ങള്‍ക്ക് ആളുകളെ വിളിക്കാനും കഴിയും.

ഇനി സൌജന്യ വൈഫൈ മേഖലയിലാണെങ്കില്‍ ഒട്ടും കാശുപോവുകയുമില്ല! ഇനിയുമുണ്ട് സവിശേഷതകള്‍ ഇന്ത്യ ഉള്‍പ്പെടെ 41 രാജ്യങ്ങളിലെ ലാന്‍ഡ് ലൈനിലേക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് വിളിക്കാന്‍സാധിക്കും. റഷ്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ഫ്രാന്‍സ്, ജെര്‍മനി, ഹോങ്‌കോങ്, മലേഷ്യ, മെക്‌സിക്കോ, ന്യൂസിലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

സിങ്കപ്പൂരിലെ ജെന്റെ കമ്മ്യൂണിക്കേഷന്‍സ് ആണ് നാനുവിന്റെ സൃഷ്ടാക്കള്‍. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്മള്‍ ആരെയെങ്കിലും വിളിക്കുമ്പോള്‍ നമ്മള്‍ റിംഗ് ടോണുകള്‍ക്ക് പകരം നമ്മള്‍ കേള്‍ക്കുക പരസ്യവാചകങ്ങളാണ്. ഈ പരസ്യത്തില്‍ നിന്‍ ലഭിക്കുന്നവരുമാനമാണ് നാനുവിന്റെ മൂലധനം.

ഉപയോക്താക്കളെ സംബന്ധിച്ച ചില അടിസ്ഥാന വിവരങ്ങള്‍ തങ്ങള്‍ ശേഖരിക്കുമെങ്കിലും കോള്‍ റെക്കോര്‍ഡു ചെയ്യുന്നതു പോലുള്ള കാര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ആപ്ലിക്കേഷന്റെ സൈറ്റില്‍ വ്യക്തമാക്കുന്നു. വിളിച്ച നമ്പര്‍, കോള്‍ സമയം തുടങ്ങിയ കാര്യങ്ങളാകും ആപ്ലിക്കേഷന്‍ സ്‌റ്റോര്‍ ചെയ്യുക. ഇവ ഒരു വര്‍ഷം കൂടുമ്പോള്‍ ഡിലീറ്റ് ചെയ്യപ്പെടും.

ഈ ആപ്ലിക്കേഷന്‍ 2G നെറ്റ്വര്‍ക്കില്‍ മാത്രമേ പ്രവര്‍ത്തിക്കു. 3ജി നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നവര്‍ കുറവായ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ആപ്പിന് വന്‍ പ്രചാരം ലഭിക്കുമെന്നാണ് ഇതിന്റെ അണിയറക്കാരുടെ പ്രതീക്ഷ. നിലവില്‍ ആന്‍ഡ്രോയ്ഡ് ആപ്പ് ആയാണ് നാനു എത്തുന്നത്. അധികം വൈകാതെ ആപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പും എത്തുമെന്ന് ജെന്റെ കമ്മ്യൂണിക്കേഷന്‍സ് പറയുന്നു.

വെബ്ദുനിയ വായിക്കുക