ഹോണറിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണായ ഹോണർ 8C യെ നവംബർ 29ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 4 ജിബി റാം 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വാരിന്റുകളായാണ് ഹോണർ 8C ഇന്ത്യൻ വിപണിയിൽ എത്തുക 15,000രൂപയാണ് 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് വേരിയന്റിന് ഇന്ത്യയിലെ വിപണിവില.
19:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 1520×720 പിക്‌സൽ 6.26 ഇഞ്ച് ഐ പി എസ്. എൽ സി ഡി, എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 13 എം പി, 2 എം പി വീതമുള്ള ഡുവൽ റിയർ ക്യാമറകളും എട്ട് മെഗാ പിക്സലിന്റെ സെൽഫി ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.