ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായി ഓണർ മാജിക് 2

വ്യാഴം, 1 നവം‌ബര്‍ 2018 (19:23 IST)
ഓണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓണർ മാജിക് 2നെ ചൈനയില്‍ അവതരിപ്പിച്ചു. ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോൺ ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 
 
ട്രിപ്പിൾ റിയർ ക്യാമറകളാണ്  ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത് എന്നത് ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണ്. 16 എം പി ആർ ജി ബി ലെന്‍സ്, 24 എം പി മോണോക്രോം ലെന്‍സ്, 16 എംപി സൂപ്പര്‍ വൈഡ് ആങ്കില്‍ ക്യാമറ ലെൻസ് എന്നിവയാണ് റിയർ ക്യാമറ ലെൻസുകൾ. 16 മെഗാപിക്സലാണ് സെഫി ക്യാമറ. 
 
6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് വാരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 2140×1080 പിക്‌സലില്‍ 6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 980 കിറിന്‍ പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 3,400 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 
 
റെഡ്, ബ്ലു, ബ്ലാക്ക് എന്നീ കളര്‍ വാരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡും ഫോണിലുണ്ട്. 6 ജിബി വാരിയന്റിന് 45,650 രൂപയും 8 ജിബി വാരിയന്റിന് 50,960 രൂപയുമായിരിക്കും ഇന്ത്യൻ വിപണിയിൽ വില വരിക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍