ഇന്ത്യക്കാർ പ്രതിദിനം ‌ഇന്റർനെറ്റിന് മുന്നിൽ ചിലവഴിക്കുന്നത് 8 മണിക്കൂർ, അഞ്ച് വർഷത്തിനിടെ ഉപഭോഗത്തിൽ 53% വർധന

തിങ്കള്‍, 21 മാര്‍ച്ച് 2022 (20:28 IST)
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ 53 ശതമാനത്തിലധികം വള‌ർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം 8 മണിക്കൂറാണ് ഇന്ത്യക്കാർ ഓൺലൈനിൽ ചിലവഴിക്കുന്നത്.
 
2021ൽ ഓരോ ഉപഭോക്താവിന്റെയും പ്രതിമാസ ഡേറ്റ ഉപയോഗം 17 ജിബിയിൽ എത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൊബൈൽ ബ്രോഡ്ബാൻഡ് സബസ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായത്. 4ജി ഡേറ്റ രജിസ്‌ട്രേഷനിൽ 31% ന്റെ വർധനവുണ്ടായി. 40 ദശലക്ഷത്തിലധികം സബ്‌സ്ക്രൈബർമാരാണ് ഈ കാലത്ത് 4ജിയിലേക്ക് മാറിയത്.
 
കണക്കുകൾ പ്രകാരം 2025ഓടെ ഇന്ത്യയിൽ 900 മില്യൺ ആക്‌ടീവ് ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടാവുമെന്നാണ് കരുതുന്നത്. 96% ഇന്ത്യക്കാരും വിനോദത്തിന് വേണ്ടിയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. മറ്റൊരു ശതമാനം നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും, 45% ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് വേണ്ടിയും, 28% ഓൺലൈൻ ഷോപ്പിംഗുകൾക്ക് വേണ്ടിയുമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍