രാജ്യത്തിന്റെ പ്രതിഷേധം ഗൂഗിളിലൂടെയും, ലോകത്തെ മികച്ച ടോയ്‌ലെറ്റ് പേപ്പർ ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ തരുന്ന ഉത്തരം പാകിസ്ഥാന്റെ പതാ‍ക

തിങ്കള്‍, 18 ഫെബ്രുവരി 2019 (12:44 IST)
ലോകത്തിലെ മികച്ച ടോയ്‌ലെറ്റ് പേപ്പർ ഏതെന്ന് ഗൂഗിളിൽ സേർച്ച് ചെയ്താൽ പ്രത്യക്ഷപ്പെടുന്നത് പാകിസ്ഥാന്റെ പതാക. പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ 40 ജവാൻ‌മാർക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് ഗൂഗിളിൽ ഈ സേർച്ച റിസൾട്ട് പ്രത്യക്ഷപ്പെടാൻ ആരംഭിച്ചത്. 


 
മികച്ച ടൊയ്‌ലെയ് പേപ്പർ, മികച്ച ചൈന നിർമ്മിത ടോയ്‌ലെറ്റ് പേപ്പർ എന്നീ സേർച്ചുകൾകളിലാണ് പാകിസ്ഥാൻ പതാക പ്രത്യക്ഷപ്പെടൂന്നത്. ഈ സേർച്ച റിസൾട്ടുകളുടെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമാവുകയാണ്. 
 
അതേ സമയം ഇതെങ്ങനെ സംഭവിച്ചു എന്ന അന്വേഷണത്തിലാണ് ഗൂഗിൾ ഇപ്പോൾ. ഇതിനു മുൻപും സമാനമായ സംഭവങ്ങൾ ഗൂഗിൾ സേർച്ചിൽ ഉണ്ടായിട്ടുണ്ട്. പപ്പു എന്ന സേർച്ചി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും, ഇഡിയറ്റ് എന്ന സേർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍