ദാഹവുമകറ്റാം, ആരോഗ്യവും സംരക്ഷിക്കാം; ചൂടുകാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് ശീലമാക്കൂ !

ശനി, 16 ഫെബ്രുവരി 2019 (19:07 IST)
ചൂടുകാലം അരികിലെത്തിയിരികുന്നു. കടുത്ത വെയിലിനെ തന്നെയാണ് ഇനി നമ്മൾ നേരിടാൻ പോകുന്നത്. ഈ ചൂടുകാലത്തെ തണ്ണിമത്തൻ കഴിച്ച് ആരോഗ്യ സമ്പുഷ്ടമാക്കാം. തണ്ണിമത്തൻ ഏതു കാലത്ത് കഴിക്കുന്നതും ഏറെ നല്ലതാണ് എങ്കിലും വേനൽ കാലത്ത് കഴിക്കുന്നത് പല പ്രശ്നങ്ങളിൽ നിന്നും പരിഹാരം നൽകും.
 
നിർജലീകരണമാണ് വേനൽ കാലത്ത് നമ്മൾ ഏറെ നേരിടാൻ പോകുന്ന പ്രശ്നം. നിസാരം എന്ന് തോന്നുമെങ്കിലും ആപകടകരമായ ഒരു അവസ്ഥ തന്നെയാണ് നിർജലീകരണം. വേനൽകാലത്ത് തണ്ണി മത്തൻ കഴിക്കുന്നതിലൂടെ ശരീരത്തിലെ നിർജലീകരണം തടയാൻ സാധിക്കും.
 
വേനൽ കാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്നും ഇലക്ട്രോണുകൾ കൂടുതൽ നഷ്ടമാകും. ഇത് ശരീരം പെട്ടന്ന് ക്ഷീണക്കുന്നതിന് കാരണമാകും. തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി1, ബി6 എന്നിവ മികച്ച ഊർജ്ജം നൽകും. 
 
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും തണ്ണിമത്തന് കഴിയും. തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹന സംബന്ധമാ‍യ പ്രശ്നങ്ങളെ ഇല്ലാതാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍