ഗൂഗിൾ പേ ഉപയോഗിച്ച് കോൺടാക്‌ട് ലെസ് സംവിധാനത്തിലൂടെ ഇനി പണം കൈമാറാം.യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. എന്നാൽ ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യംവന്നതോടെ മറ്റൊരാൾക്ക് കാർഡ് കൈമാറാതെ തന്നെ പിഒഎസ് മെഷിനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുളള സാധ്യത കൂടിയാണ് ലഭ്യമായത്. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്‌സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.
എൻഎഫ്‌സി സംവിധാനം വഴി കാർഡ് ഉപയോഗിക്കാതെയും പിൻ നൽകാതെയും ഇടപാട് നടത്താനുള്ള സൗകര്യമാണ് ലഭ്യമാവുക. ഗൂഗിൾ പേ സെറ്റിങ്‌സിലെ പേയ്‌മെന്റ് മെത്തേഡിൽ ക്ലിക്ക് ചെയ്‌ത് കാർഡ് വിവരങ്ങൾ ചേർകാം. ഈ വിവരങ്ങൾ ചേർത്താൽ കാർഡ് നമ്പറിന് പകരം ഒരു വെർച്വൽ അക്കൗണ്ട് നമ്പർ രൂപപ്പെടും. കാർഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പർ ടോക്കൺ എന്ന പേരിലാണ് അറിയപ്പെടുക. ഇതാണ് പണമിടപാടുകൾക്കായി ഉപയോഗിക്കേണ്ടത്.