2024ൽ ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരെ?, ആദ്യ 10 പേരിൽ അഞ്ചും കായികതാരങ്ങൾ

അഭിറാം മനോഹർ

ബുധന്‍, 11 ഡിസം‌ബര്‍ 2024 (17:17 IST)
ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് പാരീസ് ഒളിമ്പിക്‌സ് ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ഗുസ്തി താരമായ വിനേഷ് ഫോഗാട്ടിനെ. ഫൈനലില്‍ മെഡല്‍ ഉറപ്പിച്ച ശേഷം അയോഗ്യയാക്കപ്പെട്ടതും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് കഴിഞ്ഞ വര്‍ഷം രാജ്യം ഏറ്റവുമധികം ഗൂഗിളില്‍ തിരെഞ്ഞത്. ഒളിമ്പിക്‌സിന് പിന്നാലെ ഗുസ്തിയില്‍ നിന്നും വിരമിച്ച വിനേഷ് ഹരിയാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിക്കുകയും ജുലാനയില്‍ നിന്നുള്ള നിയമസഭാംഗമായി തിരെഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
 
രണ്ടാം സ്ഥാനത്ത് ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറാണ്. 2024ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ നടത്തിയ അപ്രതീക്ഷിത നീക്കങ്ങളാണ് ഇതിന് കാരണം. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റുമായ ചിരാഗ് പാസ്വാനാണ് മൂന്നാം സ്ഥാനത്തും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയതും പിന്നാലെയുണ്ടായ വിവാഹമോചനവും ടി20 ലോകകപ്പും ഹാര്‍ദ്ദിക് പാണ്ഡ്യെയെയും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഹാര്‍ദ്ദിക്കാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധിക്കപ്പെട്ട നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണാണ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത്.
 
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് അവിചാരിതമായി ടീമിലെത്തിച്ച ശശാങ്ക് സിങ്ങ്. മോഡലും നടിയുമായ പൂനം പാണ്ഡെ, ആനന്ദ് അംബാനിയുടെ ഭാര്യയായ രാധിക മെര്‍ച്ചന്റ്, ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ, ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍ തുടങ്ങിയവര്‍ ആദ്യ പത്തില്‍ ഇടം നേടി. ഗൂഗിള്‍ തിരെച്ചിലുകളിലെ ആദ്യ പത്തില്‍ അഞ്ച് പേരും കായികതാരങ്ങളാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍