ഡാറ്റ ഓർത്ത് ബുദ്ധിമുട്ടേണ്ട, ഇൻ്റർനെറ്റ് ഇല്ലാതെയും ജിമെയിൽ ഉപയോഗിക്കാം

ചൊവ്വ, 28 ജൂണ്‍ 2022 (21:00 IST)
ഇൻ്റർനെറ്റ് പാക്ക് ഇല്ലെന്ന്കിലും ജിമെയിൽ സന്ദേശങ്ങൾ വായിക്കാനും പ്രതികരിക്കാനും തിരയാനുമുള്ള സൗകര്യം ഗൂഗിൾ നൽകുന്നുണ്ടെന്ന് എത്ര പേർക്കറിയാം. ഇൻ്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിപ്പെട്ടാലും പ്രധാനപ്പെട്ട മെയിലുകൾ വായിക്കാനും പ്രതികരിക്കാനും കഴിയുമെന്നതാണ് സത്യം. കുറച്ച് ലളിതമായ സെറ്റിങ്ങ്സ് ചെയ്ഞ്ചുകൾ നടത്തിയാൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയജനപ്പെടുത്താനാകും.
 
ആദ്യമായി mail.google.com എന്ന വിലാസത്തിൽ പോവുക
 
ഗൂഗിൾ ക്രോമിൽ മാത്രമെ ഗൂഗിളിൻ്റെ ഓഫ്ലൈൻ സൗകര്യം ലഭ്യമാവുകയുള്ളു.  സാധാരണ കൊഹിഷൻ്റ് മോഡിൽ ഇത് ലഭിക്കുകയുമില്ല. ഇതിൻ്റെ സെറ്റിങ്ങ്സ് മാറ്റാനായി ഇൻബോക്സിൽ എത്തികഴിഞ്ഞാൽ സെറ്റിങ്ങ്സ് അല്ലെങ്കിൽ കോഗ്‌വീൽ ബട്ടനിൽ ക്ലിക്ക് ചെയ്യുക.
 
See all settingsൽ ഓഫ്ലൈൻ ടാബിൽ ക്ലിക്ക് ചെയ്‌ത് ഓഫ്ലൈൻ മൈൽ എനാബിൾ ചെയ്യുക. നിങ്ങളുടെ എത്ര ദിവസത്തെ ഇമെയിലുകൾ സമന്യയിക്കണമെന്ന് നിങ്ങൾക്ക് തിരെഞ്ഞെടുക്കാം. ഇതെല്ലാം പൂർത്തിയാക്കിയ ശേഷം save changes ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ ഈ സൗകര്യം നിങ്ങൾക്കും ലഭ്യമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍