രാജ്യത്ത് 5G ആദ്യം അവതരിപ്പിക്കുക ബി എസ് എൻ എൽ !

വെള്ളി, 20 ജൂലൈ 2018 (19:35 IST)
രാജ്യത്ത് ആദ്യമായി 5G സേവനം ലഭ്യമാക്കുക ബി എസ് എൻ എൽ തന്നെയായിരിക്കുമെന്ന് ബി എസ് എൻ എൽ ചീഫ്  മാനേജർ അനിൽ ജെയിൻ വ്യക്തമാക്കി. 4G രാജ്യത്ത് സ്വകാര്യ കമ്പനികൾ വൻ ലാഭമുണ്ടാക്കിയപ്പോൾ വളരെ വൈകി മാത്രമാണ് ബി എസ് എൻ എൽ 4G സേവനം ലഭ്യമാക്കി തുടങ്ങിയത്.  
 
4G സേവന നൽകാൻ വൈകിയത് ഉപഭോക്താക്കളൂടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവു വരാനും കാരണമായിരുന്നു. ഇത് പരിഹരിക്കാൻ വേണ്ടിയാണ് 5G ആദ്യം ഉപഭോക്താക്കളിലെത്തിക്കാൻ ബി എസ് എൻ എൽ ലക്ഷ്യമിടുന്നത്. 
 
എന്നാൽ എപ്പോൾ മുതൽ സേവനം ലഭ്യമാക്കി തുടങ്ങും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 2019 ഓടുകൂടി 5G ലോക വ്യാപകമായി തന്നെ പ്രചാരത്തിൽ വരും എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കണിക്കുന്നത്. ഇങ്ങനെയെങ്കിൽ 2019ൽ തന്നെ 5G ഇന്ത്യയിലും അവതരിപ്പിച്ചേക്കും.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍