ജിയോയെ വെല്ലാൻ ഡബിൾ ഡേറ്റാ ഓഫറുമായി വോഡഫോൺ

വെള്ളി, 20 ജൂലൈ 2018 (15:55 IST)
ടെലികോം വിപണിയിൽ ജിയോയെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് മറ്റു കമ്പനികളിൽ ഇപ്പോൾ ചർച്ച മുറുകുന്നത്. ഇതിനായുള്ള ഓഫറുകളും പ്രത്യോഫറുകളും ടെലികോം മാർക്കറ്റിൽ നിന്നുമുള്ള ചൂടുള്ള വാർത്തയാണ്. ഇപ്പോഴിതാ ജിയോയെ വെല്ലാൻ ഡബിൾ ഡേറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് വോഡഫോൺ. 
 
199 രൂപക്ക് 28 ദിവസത്തേക്ക് നൽകുന്ന പ്ലാനിലാണ് വോഡഫോൺ ഡബിൾ ഡേറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ഓഫർ പ്രകാരം 2.8 ജി ബി ഡേറ്റ ഉപഭോക്താക്കൾക്ക് ലഭിക്കും. നേരത്തെ ഇത് 1.4 ജി ബി ആയിരുന്നു. 
 
എന്നാ‍ൽ പുതിയ ഓഫറിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ ലഭ്യമല്ല ദിവസവും 250മിനിറ്റും ആഴ്ചയിൽ 1000 മിനിറ്റുമാണ് വോയിസ് കോളിന്റെ പരിധി. സൌചന്യ എസ് എം എസും ഓഫറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജിയോയുടെ 198 രൂപയുടെ ഓഫറിനെ മറികടക്കുന്നതിനായാണ് കൂടുതൽ ഡേറ്റ നൽകി പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍