കയ്യിൽ കരുതാവുന്ന പണം ഒരു കോടിയാക്കാൻ കേന്ദ്ര സർക്കാരിനു മുന്നിൽ ശുപാർശ

വെള്ളി, 20 ജൂലൈ 2018 (16:33 IST)
കയ്യിൽ കരുതാവുന്ന പണത്തിന്റെ പരിധി ഒരു കോടിയായി ഉയർത്താനായി കേന്ദ്ര സർക്കാരിനു മുന്നിൽ ശുപാർശ. നിലവിൽ കയ്യിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 20 ലക്ഷം രൂപയാണ്. കള്ളപ്പണം തടയാനായുള്ള പ്രത്യേക സംഘമാണ് കേന്ദ്ര സർക്കാരിനു മുന്നിൽ ശുപാർശ സമർപ്പിച്ചത്.
 
ഒരു കോടി രൂപക്ക് മുക്കളിൽ പണം കണ്ടെത്തിയാൽ മുഴുവൻ തുകയും സർക്കാരിനു പിടിച്ചെടുക്കുന്ന തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനും ശുപാർശ നൽകിയതായി പ്രത്യേക സംഘത്തിന്റെ തലവൻ റിട്ടയഡ് ജസ്റ്റിസ് എം.ബി. ഷാ പറഞ്ഞു.
 
നിലവിലുള്ള നിയമ പ്രകാരം പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതി വകുപ്പിന് പിഴയായി ഈടാക്കി ബാക്കി തുക തിരികെ ലഭിക്കും. ഇതിന് പൂർണമായും മാറ്റം വരുത്താനാണ് സംഘം ശുപാർശ നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍