വഞ്ചിതരാകേണ്ട, മൊബൈൽ ആപ്പിലൂടെ ഇപ്പോൾ ഓട്ടോ ചാർജും അറിയാം !

തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (19:09 IST)
തിരുവനന്തപുരം: അറിയാത്ത പരിചയമില്ലാത്ത ഇടങ്ങാളിൽ എത്തിപ്പെടുമ്പോൾ ഓട്ടോ ഡ്രൈവർമാരുമായി ചാർജിനെ ചൊല്ലി തർക്കിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇനി ആഭ്യാസം ഒഴിവാക്കാം. മൊബൈൽ ആപ്പിലൂടെ ഓട്ടോറിക്ഷ ചാർജ് അറിയാനുള്ള പ്രത്യേക സംവിധാനം തയ്യാറാക്കഴിഞ്ഞു.
 
ലീഗൽ മെട്രോളജി വകുപ്പാണ് ഓട്ടോറിക്ഷ ചാർജ്ജ് മൊബൈൽ ആപ്പിലൂടെ എല്ലാ ആളുകളിലേക്കും എത്തിക്കുന്നത്. ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിൽ, സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് ഓട്ടോറിക്ഷയുടെ മിനിമം ചാർജ് കിലോമീറ്റർ, ചാർജ് എന്നിവ കണക്കാക്കിയാണ് ആപ്പ് കൃത്യമായ ചാർജ് നൽകുക. 
 
പൊതുവാഹനങ്ങളിൽ എല്ലാം ജി പി എസ് ഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം ഇക്കൂട്ടത്തിൽ ഓട്ടോറിക്ഷകളിലും ജി പി എസ് നിർബന്ധമാക്കും. ഓട്ടോറിക്ഷകളിലെ ഫെയർ മീറ്റർ ജി പി എസുമായി ബന്ധിപ്പിക്കുന്നതോടെയാണ് ആപ്പ് കൃത്യമായ ചാർജ് കാട്ടുക. ഇതുവഴി നിരക്കുകൾ കൃത്യമായാണോ ഈടാക്കുന്നത് എന്ന് സർക്കാരിന് നിരീക്ഷിക്കാനുമാകും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍