'നിറം മാറുന്നത്' അത്ര നല്ല സ്വഭാവമല്ല, എന്നാൽ നിറം മാറുന്ന ലാപ്‌ടോപ്പുമായി എയ്സർ !

തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:15 IST)
ലാപ്‌ടോപ്പുകളിലും സ്മാർട്ട്ഫോണുകളിലും പെർഫോമൻസിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതോടൊപം തന്നെ കഴ്ചയിൽ വ്യത്യസ്തതയ്ക്ക് വലിയ പ്രാധന്യം ഉണ്ട് ഓരോ കോണിൽനിന്ന് നോക്കുമ്പോഴും നിറവ്യത്യാസം അനുഭവപ്പെടുന്ന പുത്തൻ ലാപ്‌ടോപ് പുറത്തിറക്കിയിരിയ്ക്കുകയാണ് എയ്സർ. 37,999 രൂപയാണ് എയ്സറിന്റെ അസ്പയര്‍ മാജിക് പര്‍പ്പിള്‍ എഡിഷന്‍ ലാപ്‌ടോപ്പിന്റെ വില. 
 
പത്താം തലമുറ ഇന്‍റല്‍ കോര്‍ i3-1005 ജി വണ്‍ പ്രോസസറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. ഡിഡിആർ4 4 ജിബി ആണ് റാം. കളര്‍ ഇന്‍റലിജന്‍സ് ടെക്നോളജിയുള്ള 1,920x1,080 ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍ഇഡി ഡിസ്പ്ലേയാണ് ലാപ്ടോപ്പിൽ നൽകിയിരിയ്ക്കുന്നത്. വിന്‍ഡോസ് 10 ഹോം ഒഎസ് ലാപ്‌ടോപ്പിൽ പ്രി ഇൻസ്റ്റാൾഡ് ആയിരിയ്ക്കും. രണ്ട് ടിബി വരെ ഹാര്‍ഡ് ഡ്രൈവിനൊപ്പം 512 ജിബി എസ്എസ്‌ഡിയും നൽകിയിട്ടുണ്ട്. 48 വാട്ട് അവര്‍ 3 സെല്‍ ബാറ്ററി ആണ് ലപ്‌ടോപ്പിൽ ഒരുക്കിയിരിയ്കുന്നത്. ഒന്നരക്കിലോ ആണ് ഇതിന്റെ ഭാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍