സൈബര്‍ കഫേകള്‍ നിരീക്ഷണത്തില്‍

വ്യാഴം, 31 ജൂലൈ 2008 (16:23 IST)
PROPRO
ഇന്ത്യയില്‍ ‌അടുത്തിടെയുണ്ടായ തുടര്‍ബോംബ്‌ സ്‌ഫോടനങ്ങള്‍ ഭീകരവാദികള്‍ ഹൈടെക്‌ ആയി മാറിയതിന്‍റെ തെളിവായി പൊലീസ്‌ ഉയര്‍ത്തികാട്ടുന്നു.

ഇന്‍റര്‍നെറ്റിന്‍റെ തുറന്ന ലോകം ഭീകരരുടെ ഇടത്താവളമായി മാറുന്നു എന്ന്‌ വ്യക്തമായ സാഹചര്യത്തില്‍ സൈബര്‍ കഫേകളുടെ പ്രവര്‍ത്തനത്തെ ഗൗരവത്തോടെ നിരീക്ഷിക്കുമെന്ന്‌ ഗുജറാത്ത്‌ പോലീസ്‌ മേധാവികള്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലും ജയ്‌പൂരിലും നടന്ന ബോംബ്‌സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍സ്‌ എന്ന സംഘടന അഹമ്മദാബാദ്‌ സ്‌ഫോടനത്തെക കുറിച്ചുള്ള വിവരങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു.

അഹമ്മദാബാദ്‌ സ്‌ഫോടനത്തെ കുറിച്ചുള്ള ഭീഷണി മെയില്‍ വന്ന ഐ പി വിലാസം മൂംബൈയില്‍ താമസിക്കുന്ന ഒരു അമേരിക്കകാരന്‍റേതായിരുന്നു. ഇയാളുടെ ഐ പി വിലാസം വഴി കമ്പ്യൂട്ടര്‍ ഹാക്ക്‌ ചെയ്‌താണ്‌ ഭീഷണി മെയില്‍ അയച്ചിരിക്കുന്നത എന്ന്‌ പൊലീസ്‌ വ്യക്തമാക്കി.

എന്നാലും സംഭവത്തില്‍ തന്‍റെ കമ്പ്യൂട്ടര്‍ ഹാക്ക്‌ ചെയ്യപ്പെട്ടതാണെന്ന്‌ തെളിയിക്കേണ്ട ഉത്തരവാദിത്വം അമേരിക്കന്‍ വംശജന്‍റേതാണ്‌. ഈ സാഹചര്യത്തിലാണ്‌ രാജ്യത്തെ സൈബര്‍ കഫേകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക