മോഷ്ടാക്കളെ സഹായിക്കാന്‍ ഗൂഗില്‍ എര്‍ത്ത്

തിങ്കള്‍, 16 മാര്‍ച്ച് 2009 (20:04 IST)
ഗൂഗിള്‍ എര്‍ത്ത് കുറ്റവാളിള്‍ക്ക് സഹായകമാകുന്നതായി പരാതി. ലണടനില്‍ ഈയിടെയുണ്ടായ ഒരു മോഷണസംഭവമാണ് ഗൂഗിള്‍ എര്‍ത്തിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനം.

ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ മോഷ്ടാടാവ് തട്ടിയെടുത്തത് ഒരു ലക്ഷം പൌണ്ടാണ്. മോഷണം നടത്തേണ്ട കെട്ടിടത്തിന്‍റെ സ്ഥാനം ഗൂഗിള്‍ എര്‍ത്തിന്‍റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ ടോം ബെര്‍ജ് എന്ന മോഷ്ടാവാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്രയും വലിയൊരു മോഷണം നടത്തിയത്.

ലോകത്തിലെ പ്രധാനപ്പെട്ട മിക്ക നഗരങ്ങളുടെയും മികവാര്‍ന്ന ചിത്രങ്ങള്‍ ഗൂഗിള്‍ എര്‍ത്തില്‍ ലഭ്യമാണ്. സൌത്ത് ലണ്ടനിലെ സ്കൂളുകള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മ്യൂസിയങ്ങള്‍ തുടങ്ങീ നിരവധി കെട്ടിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തി. ആറു മാസത്തെ കഠിനപ്രയത്നം കൊണ്ടാണ് ഇത്രയും വലിയ മോഷണം നടത്താനായതെന്ന് ബെര്‍ജ് പറഞ്ഞു. അതേസമയം, മോഷണം സ്ഥിരജോലിയാക്കിയ ബെര്‍ജിനെ കോടതി എട്ട് മാസത്തെ കഠിനത്തടവിന് ശിക്ഷിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക