ഫേസ്‌ബുക്ക് ഓഹരിക്ക് വന്‍ തകര്‍ച്ച

വെള്ളി, 17 ഓഗസ്റ്റ് 2012 (16:41 IST)
PRO
PRO
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ അതികായന്‍ ഫേസ്‌ബുക്കിന് ഓഹരി വിപണിയില്‍ അടിതെറ്റുന്നതായി സൂചന. കഴിഞ്ഞ മെയ് മാസത്തില്‍ ഓഹരി വിപണിയിലേക്ക് പ്രവേശിച്ച് ഫേസ്‌ബുക്കിന് പ്രതിക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. 38 ഡോളറായിരുന്നു തുടക്കത്തില്‍ ഒരു ഓഹരിയുടെ വില.

നാസ്ദാക് ഓഹരിവിപണിയില്‍ വ്യാഴാഴ്ച ഫേസ്‌ബുക്ക് ഓഹരി ക്ലോസ് ചെയ്തത് 19.87 ഡോളറിനാണ്. 6.27ശതമാനമാണ് ഫേസ്‌ബുക്ക് ഓഹരിയുടെ വിലയിടിഞ്ഞത്. ഒരു ഘട്ടത്തില്‍ 19.83 ഡോളര്‍ എന്ന നിലയില്‍ വരെ ഓഹരി വില ഇടിഞ്ഞിരുന്നു.

ഓഹരിയുടെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ഫേസ്‌ബുക്കിന്റെ വളര്‍ച്ചയെപ്പറ്റി സാമ്പത്തിക രംഗത്തെ ചില വിദഗ്ദര്‍ സംശയം പ്രകടിപ്പിക്കുന്നതാണ് ഓഹരിവില കൂപ്പുകുത്താനുള്ള ഒരു കാരണമെന്നു പറയപ്പെടുന്നു. അദ്യഘട്ടത്തില്‍ വന്‍ തോതില്‍ ഓഹരികള്‍ വാങ്ങുവാന്‍ താത്പര്യം പ്രകടിപ്പിച്ചവര്‍ പിന്നീട് ഫേസ് ‌ബുക്കിനെ കൂട്ടത്തോടെ കൈവിടുകയായിരുന്നു. 270 മില്യണിനുമേല്‍ ഓഹരി ഉടമകളാണ് ഒരു ദിവസം തന്നെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാനെത്തിയത്.

വെബ്ദുനിയ വായിക്കുക