ഫേസ്ബുക്ക് വ്യാജന്മാരുടെ പൊളിച്ചടുക്കല്‍ തുടങ്ങുന്നു

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (15:43 IST)
PRO
വ്യാജപ്രൊഫൈലുകള്‍ക്ക് തടയിടാന്‍ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നു.

800 മില്ല്യണ്‍ ഉപയോക്താക്കളുള്ള ഫേസ്ബുക്കിലെ 83 മില്ല്യണ്‍ വ്യാജപ്രൊഫൈലുകള്‍ നീക്കം ചെയ്യാനാണ് ഫേസ്‌ബുക്ക്‌ നടപടി സ്വീകരിക്കുന്നു. പ്രശസ്തരുടെ ഉള്‍പ്പടെയാണ് വ്യാജന്മാര്‍ ഫേസ്ബുക്കില്‍ നിരവധി ആരാധകരുമായി വിലസുന്നതിനെത്തുടര്‍ന്നാണ് ഈ നടപടി. ഇതൊരു വമ്പന്‍ പ്രയത്നം ആകുമെന്നാണ് ഫേസ്‌ബുക്ക്‌ ഇന്ത്യ ബിസിനസ്‌ മാനേജര്‍ പവന്‍ വര്‍മ പറയുന്നത്‌.

ഏതെങ്കിലും സംശയജനകമായ അക്കൗണ്ടുകള്‍ കണ്ടെത്തുന്നപക്ഷം ആ വ്യക്‌തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഫേസ്‌ബുക്ക്‌ ആവശ്യപ്പെടും. അതിനു കഴിയാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യും. ശരിയായ പേര്‌ ഉപയോഗിക്കാത്തവ, പ്രശസ്‌തരുടെ ചിത്രങ്ങളും കാര്‍ട്ടൂണുകളും പ്രൊഫൈല്‍ ചിത്രമായ അക്കൗണ്ടുകള്‍, സുഹൃത്തുക്കള്‍ കുറവുള്ളവര്‍ തുടങ്ങിയവയാണു ഹിറ്റ്ലിസ്റ്റിലുള്ളത്.

പരസ്യദാതാക്കള്‍ ഫേസ്ബുക്ക് പേജിനെ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലാണ്. ഒരു സൗഹൃദസംഘം എന്ന നിലയില്‍ കാണാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യപ്രചരണത്തിനുള്ള ഉപഭോക്താക്കളായിട്ടാണ് ഫേസ്ബുക്ക് അംഗങ്ങളെ അവര്‍ കാണുന്നത്. അത് തെറ്റായ പ്രവണതയാണെന്നും വര്‍മ്മ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക