പാലക്കാട് ഐ ഐ ടി, ബ്രഹ്മപുരത്ത് വ്യവസായ പാര്‍ക്ക്‌

തിങ്കള്‍, 19 മാര്‍ച്ച് 2012 (12:09 IST)
PRO
ധനമന്ത്രി കെ എം മാണി രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന ബജറ്റ് അവതരണത്തില്‍ ഒട്ടേറെ പദ്ധതികളും അവയ്ക്കുള്ള ധനവിഹിതവും പ്രഖ്യാപിച്ചു. പാലക്കാട് ഐ ഐ ടി സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ബ്രഹ്മപുരത്ത് 100 ഏക്കര്‍ സ്ഥലത്ത് വ്യവസായ പാര്‍ക്ക്‌ അനുവദിക്കും.

തൊടുപുഴയില്‍ നോളജ് സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റിലുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് 11 കോടി രൂപ അനുവദിച്ചു. കിന്‍ഫ്രയ്ക്ക് 100 കോടി അനുവദിച്ചു. തൃശൂരിലും കോട്ടയത്തും മൊബിലിറ്റി ഹബ്ബ് വരും.

താനൂരില്‍ പുതിയ തുറമുഖം വരും. പാലക്കാട് അക്ഷയപാത്ര പദ്ധതിക്ക് 153 കോടി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് 230 ഏക്കറില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിട്യൂട്ട് സ്ഥാപിക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

വെബ്ദുനിയ വായിക്കുക