ഭാരതീയ ശാസ്ത്ര വിധി പ്രകാരം കിഴക്കോട്ടും തെക്കോട്ടും തലവച്ച് ഉറങ്ങുന്നതാണ് ഉത്തമെമെന്ന് പറയുന്നു. ഈ ദിക്കുകള്‍ക്ക് എന്താണ് ഇത്ര സവിശേഷതയെന്നും നാം ചിന്തിച്ചേക്കാം. കിഴക്ക് ദിക്ക് ദേവന്‍മാരുടെയും തെക്ക് ദിക്ക് പിതൃക്കളുടേതുമാണ് എന്നാണ് വിശ്വാസം. പടിഞ്ഞാറ് ഋഷിമാരുടെ സ്ഥാനമാണ്. എന്നാല്‍, വടക്ക് ദിക്ക് പ്രത്യേകിച്ച് ആരുടെയെങ്കിലും സ്ഥാനമായി കരുതുന്നില്ല.