നിരവധി കൌതുകങ്ങളും ദുരൂഹതകളും നിറഞ്ഞു നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്. അവിടെ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്കും എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാന്‍ ഇന്നേവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. രാജസ്ഥാനിലെ പഴയൊരു കൊട്ടാരമായിരുന്ന ബ്രിജ്രാജ് ഭവന് പാലസിലും സംഭവിക്കുന്നത് ഇന്നേവരെ ആര്‍ക്കും വിശദീകരിക്കാന്‍ സാധിക്കാത്തതാണ്. കാരണം ഇവിടെ ഡ്യൂട്ടിക്കിടുന്ന ഗാര്‍ഡുമാര്‍ ആരെങ്കിലും ഡ്യൂട്ടിസമയത്ത് ഉറങ്ങുകയാണെങ്കില്‍ ചൂരലുകൊണ്ട് നല്ല ചുട്ട അടികിട്ടും.