ഐപിഎൽ പതിമൂന്നാം സീസണിൽ പർപ്പിൾ ക്യാപിനുള്ള പോരാട്ടം കനക്കുന്നു. സീസണിലെ രണ്ടാം ക്വാളിഫയറില്‍ റബാഡ ഹൈദരാബാദിനെതിരെ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയതോടെ തന്റെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഒരു വിക്കറ്റ് മാത്രം വ്യത്യാസത്തിൽ മുംബൈയുടെ ജസ്‌പ്രീത് ബുമ്രയും പർപ്പിൾ ക്യാപിനായുള്ള മത്സരത്തിൽ തൊട്ടുപിന്നിലുണ്ട്.
സീസണിലെ അവസാന അങ്കത്തിന് ഇരുതാരങ്ങളും ഇറങ്ങുമ്പോൾ റബാഡക്കും ബുമ്രയ്‌ക്കും മുന്നിൽ മറ്റൊരു റെക്കോർഡ് തകർക്കാനുള്ള അവസരവും ഉണ്ട്. ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കറ്റെന്ന നേട്ടമാണത്. 2013ൽ 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 32 വിക്കറ്റുകള്‍ ബ്രാവോ വീഴ്‌ത്തിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റബാഡയ്‌ക്ക് വീണ്ടുമൊരു നാലു വിക്കറ്റ് പ്രകടനത്തോടെ ഇത് മറികടക്കാനാകും. ബുമ്രയ്‌ക്ക് അഞ്ചും.